home

Tuesday, November 2, 2010

PRICTIONARY


PRICTIONARY= പ്രഘണ്ടു

' pr 'ല്‍ ആരംഭിക്കുന്ന ഇംഗ്ളീഷ് പദങ്ങളില്‍ ഏതാണ്ടു് 30%ന്റെയും മലയാള അര്‍ത്ഥം 'പ്ര ' യില്‍ ആണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കൊച്ചു നിഘണ്ടുവിന് 'പ്രഘണ്ടു ' എന്ന പേരാണ് ഉചിതമെന്ന് തോന്നുന്നു.ഇനിയും പദങ്ങളുണ്ടെങ്കില്‍ ഇവിടെ ചേര്‍ത്ത് ഈ പ്രഘണ്ടു വലുതാക്കണമെന്ന് അപേക്ഷിക്കുന്നു.


Practic = പ്രായോഗീകമായ

Practical = പ്രവര്‍ത്തനപരം

Practice = പ്രയോഗം

Pragmatic = പ്രായോഗീകബുദ്ധിയുള്ള

Praise = പ്രകീര്‍ത്തിക്കുക

Prattle = പ്രലപിക്കുക

Pray = പ്രാര്‍ത്ഥിക്കുക

Prayer = പ്രാര്‍ത്ഥന

Preample = പ്രാരംഭം

Precatory = പ്രര്‍ത്ഥനാത്മകമായ

Precedence = പ്രഥമഗണന

Preceptory = പ്രബോധകമായ

Precinct = പ്രാന്തപ്രദേശം

Precious = പ്രിയപ്പെട്ട

Precocious = പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയുള്ള

Predicate = പ്രഖ്യാപിക്കുക

Predic = പ്രവചിക്കുക

Prediliction = പ്രത്യേക ആഭിമുഖ്യം

Predominance = പ്രാധാന്യം

Preface = പ്രാരംഭ ഭാഗം

Prefer = പ്രസ്താവിക്കുക

Preference = പ്രാഥമ്യം

Pregnancy = പ്രജനനം

Preliminary = പ്രാഥമികമായ

Premier = പ്രഥമമായ

Preparatory = പ്രാരംഭികമായ

Prerogative = പ്രത്യേകാവകാശം

Present = പ്രദര്‍ശിപ്പിക്കുക

Pressure = പ്രേരണ

Prestige = പ്രശസ്തി

Prevail = പ്രാബല്യം ആര്‍ജിക്കുക

Prevalance = പ്രാബല്യം

Prevalent = പ്രബലമായ

Preventable = പ്രതിരോധ്യമായ

Prevention = പ്രതിബന്ധം

Preview = പ്രാഗ്ദര്‍ശനം

Prevision = പ്രാഗ്ജ്‍ഞാനം

Price = പ്രതിഫലം

Pride = പ്രഭാവം

Primacy = പ്രാമുഖ്യം

Prima facia = പ്രഥമ ദ്റൃ‍ഷ്ട്യാ

Primary = പ്രാഥമികമായ

Primate = പ്രധാന പുരോഹിതന്‍

Prime = പ്രഥമമായ

Primeval = പ്രാചീനമായ

Primitive = പ്രാക്റൃത ദശയിലുള്ള

Prince = പ്രഭു

Principal = പ്രധാനി

Principle = പ്രാഥമീക തത്വം

Priority = പ്രാഥമ്യം

Pristine = പ്രാചീനം

Privelege = പ്രത്യേക അവകാശം

Prize = പ്രതിഫലം

Probably = പ്രായേണ

Probation = പ്രാരംഭ പരിശീലനഘട്ടം

Proceed = പ്രവര്‍ത്തിച്ച് തുടങ്ങുക

Problem = പ്രശ്നം

Process = പ്രക്രിയ

Procedure = പ്രവര്‍ത്തന രീതി

Procession = പ്രകടനം

Proclaim = പ്രഘോഷിക്കുക

Proclivity = പ്രവണത

Procreation = പ്രസവം

Profess = പ്രസ്താവിക്കുക

Profit = പ്രയോജനം

Profuse = പ്രചുരമായ

Programme = പ്രക്ഷേപണ പരിപാടി

Prohibit = പ്രതിബന്ധിക്കുക

Project = പ്രവ്റൃത്തി പദ്ധതി

Prolific = പ്രത്യുല്‍പാദന ശേഷിയുള്ള

Prominent = പ്രമുഖമായ

Promise = പ്രതിജ്ഞ

Prompt = പ്രവ്റൃത്തിയില്‍ ജാഗ്രതയുള്ള

Promulgate = പ്രഖ്യാപിക്കുക

Prone = പ്രവണമായ

Pronounce = പ്രഖ്യാപിക്കുക

Propaganda = പ്രചാരണം

Propel = പ്രേരിപ്പിക്കുക

Propensity = പ്രവണത

Property = പ്രത്യേകസ്വഭാവം

Prophecy = പ്രവചനം

Prophasy = പ്രവചിക്കുക

Prophet = പ്രവാചകന്‍

Propitiate = പ്രസാദിപ്പിക്കുക

Proplasm = പ്രഥമബീജം

Propogate = പ്രചരിപ്പിക്കുക

Propone = പ്രസ്താവകന്‍

Propose = പ്രസ്താവിക്കുക

Proposition = പ്രമേയം

Propound = പ്രതിപാദിക്കുക

Propusion = പ്രവര്‍ത്തിപ്പിക്കല്‍

Prospect = പ്രത്യാശ

Prospirity = പ്രവ്റൃദ്ധി

Prospectus = പ്രസ്താവന പരസ്യം

Prostrate = പ്രണമിക്കുക

Protest = പ്രതിഷേധം

Proto = പ്രാഥമീകമായ

Proto type = പ്രാഗ്രൂപം

Protency = പ്രഭവം

Protogonist = പ്രമാണി

Prove = പ്രമാണീകരിക്കുക

Proud = പ്രഗത്ഭ

Province = പ്രവിശ്യ

Provision = പ്രമാണം

Provoke = പ്രകോപിപ്പിക്കുക

Provost = പ്രമാണി

Prowess = പ്രതാപം

Proxy = പ്രതിപുരുഷന്‍


3 comments:

  1. നിരീക്ഷണപാടവവും അറിവും കൂടിച്ചേരുമ്പോഴേ കണ്ടെത്തലുകള്‍ ഉണ്ടാകുന്നുള്ളു. ഇതൊരു മികച്ച കണ്ടെത്തലാണ്. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. Very interesting !

    "......... വലുതാവുമ്പോള്‍ പേര് മാറ്റാം" ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടിവരും പേരു മാറ്റാൻ...

    ReplyDelete
  3. ഈ പ്രമാണിയുടെ പ്രഥമ ബീജത്തില്‍ പ്രത്യക്ഷമായ പ്രമേയം പ്രഥമ വീക്ഷണത്തില്‍ പ്രത്യേകതയുള്ളതാണെന്നു പ്രശംസിക്കാന്‍ പ്രയാസമാണെങ്കിലും പ്രതിയുടെ പ്രായം പ്രമാണമാക്കിയാല്‍ പ്രത്യാശയ്ക്ക് വഴിയുണ്ടെന്ന് പ്രഖ്യാപിക്കുന്നത് പ്രീണന നയമല്ലെന്ന് പ്രായോഗിക ബുദ്ധിയുള്ളവര്‍ക്കും, പ്രവര്‍ത്തനപരമായി ചിന്തിക്കുന്നവര്‍ക്കും പ്രഥമദൃഷ്ട്യാ പ്രയാസം കൂടാതെ മനസ്സിലാക്കാം.

    പ്രാഗ് രൂപത്തില്‍ ഈ പ്രസ്താവന പ്രതിഷേധം വിളിച്ചുവരുത്തുമോ എന്നറിയില്ല. പ്ര യുടെ പ്രാധാന്യം പറയുമ്പോള്‍ പ്രകോപിതരായിട്ടു കാര്യമില്ല. പ്രതിഷേധ പ്രസ്താവനയും പ്രശ്ന പരിഹാരിയല്ല.എന്നാല്‍ അങ്ങനെ പ്രചരിപ്പിക്കാന്‍ പ്രാചീന കാലം മതല്‍ പ്രതാപികള്‍ പരിശ്രമിച്ചിരുന്നതീയി പ്രമാണങ്ങളുണ്ട്.ഈ പ്രതിപുരുഷനെ പ്രകോപിപ്പിക്കാനുള്ള പ്രവണത നന്നല്ലായെന്ന് പ്രത്യെകമായി പ്രസ്താവിക്കുന്നു

    ReplyDelete